ഇടുക്കി ചെമ്മണ്ണാറിൽ തെരുവുനായ ആക്രമണം; അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് നായയുടെ കടിയേറ്റു.

ഇടുക്കി ഹൈറേഞ്ചിൽ തെരുവു നായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഇടുക്കി ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചാം ക്ലാസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന നായയെ ഓടിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി. കുട്ടിയെ കൂടാതെ ടൗണിൽ നിന്നിരുന്ന എഴുപത്തിരണ്ട്കാരനായ മോഹൻദാസിന് നേരെയും നായയുടെ ആക്രമണമുണ്ടായി. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ഉടുമ്പഞ്ചോല താലൂക്കിൽ അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.