കട്ടപ്പന നഗരസഭയുടെ തണലിടം പദ്ധതിയുടെ നിർമ്മാണം തുടങ്ങി. മാർച്ച് 31 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി
കട്ടപ്പന നഗരസഭയുടെ തണലിടം പദ്ധതിയുടെ നിർമ്മാണം തുടങ്ങി.മാർച്ച് 31 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.കട്ടപ്പനയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് പള്ളിക്കവല ടൗൺഹാൾ ബൈപ്പാസ് റോഡിലെ മരങ്ങളാൽ നിറഞ്ഞ പ്രദേശം.100 മീറ്റർ റോഡിന്റെ ഇരുവശങ്ങളിലും തണൽ മരങ്ങൾ.ഏത് വെയിലത്തും ഇവിടെ തണലുള്ളതിനാൽ നിരവധി ആളുകളാണ് ഇവിടെ വിശ്രമിക്കുന്നത്.ഈ സ്ഥലത്തെ മരങ്ങൾ എല്ലാം സംരക്ഷിച്ചു കൊണ്ടാണ് നഗരസഭ തണലിടം എന്ന പേരിൽ ഇവിടെ വിശ്രമ കേന്ദ്രം നിർമ്മിക്കുവാൻ തീരുമാനിച്ചത്.നഗരസഭ ബഡ്ജറ്റിൽ 15 ലക്ഷം രൂപാ റോഡിന്റെ സൈഡ് കെട്ടിന് അനുവദിച്ചിരുന്നു.പിന്നീട് കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽ പെടുത്തി 37 ലക്ഷം രൂപായും അനുവദിച്ചിരുന്നു.
നിർമ്മാണം പൂർത്തികരിച്ച് തണലിടം പദ്ധതി മാർച്ച് 31 ന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.സുഹൃത്തുകൾക്കൊപ്പം സമയം ചില വഴിക്കാനും കുടുംബമായി ഉല്ലസിക്കാനും ഇനി തണലിടം അന്വേഷിച്ച് ആളുകൾ എത്തും.മരങ്ങൾ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകൾ, പൂച്ചെടികൾ, സോളാർലൈറ്റ് , ക്യാമറ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ,ഫ്രീ വൈഫൈ,എക്സർ സെയ്സ് മിഷൻ,കഫറ്റേരിയ എന്നിവയാണ് തണലിടത്തിൽ വരുന്നത്.

