കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ സഹവാസ ക്യാമ്പിന് തുടക്കമായി
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ സഹവാസ ക്യാമ്പിന് തുടക്കമായി. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കിടപ്പിലായ കുട്ടികൾ. കുട്ടികളിലെ ജീവിത നൈപുണികൾ വളർത്തിയെടുക്കാനും,ആത്മവിശ്വാസത്തോടെ പൊതു ഇടങ്ങളിൽ ഇടപെടുന്നതിനുള്ള കഴിവുകൾ ആർജ്ജിക്കുവാനും, കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം വളർത്തി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുവാനും സമഗ്ര ശിക്ഷാ കേരളം ഇടുക്കി ദ്വിദിന സഹവാസ ക്യാമ്പ് ലയൺസ് ക്ലബ് ഹാൾ കട്ടപ്പനയിൽ സംഘടിപ്പിച്ചിരിക്കുന്നത്. സ്നേഹക്കൂട് 2026 ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന നഗര സഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ കൗൺസിലർ റ്റിജി.എം. രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ്, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് പി.ആർ.ഒ ജോർജ് തോമസ് ,ലയൺസ് ക്ലബ് ഓഫ് കട്ടപ്പന മുൻ പ്രസി. സെൻസ് കുര്യൻ ഒരപ്പാങ്കൽ,
സിബി എബ്രഹാം, ഷാന്റി വിറ്റി, മീര ജോയ്സൺ, സിനു സെബാസ്റ്റ്യൻ, സോണിയ ജോസഫ്, സൗമ്യ രവീന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും 21 കുട്ടികളും അവരുടെ മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു. സർഗ്ഗവേദി, രുചിമേളം, നിറച്ചാർത്ത്, തുടിതാളം, ക്യാമ്പ് ഫയർ എന്നിങ്ങനെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.



