ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സംഘർഷം. പഞ്ചായത്ത് അംഗവും ജീവനക്കാരനും തമ്മിൽ വാക്കേറ്റം നടന്നു
കരുണാപുരം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗമായ ജയ്മോൻ പഞ്ചായത്തിലെ കരാറുകാരന്റെ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഹെഡ് ക്ലർക്ക് അനിൽജിത്ത് കെ. എ യുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പഞ്ചായത്തിൽ അക്കൗണ്ടന്റ് ഇല്ലാത്തതിനാൻ ജോലിഭാരം ഉണ്ടെന്നും സമയബന്ധിതമായി കാര്യങ്ങൾ നടത്തി തരുമെന്നും ജീവനക്കാരൻ പറഞ്ഞെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ചെയ്യണമെന്ന് പഞ്ചായത്തഗം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി.
ഇതിനിടെ പഞ്ചായത്തംഗം വധഭീഷണി മുഴക്കിയെന്നാരോപിച്ച്‌എൻ.ജി. ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി പ്രതിേഷേധിച്ചു. പഞ്ചായത്ത് അംഗത്തിന്റെ വധഭീഷണിയുമായി ബന്ധപ്പെട്ട പോലീസിൽ പരാതി നൽകുമെന്ന് ജീവനക്കാർ അറിയിച്ചു.