റിസോർട്ടിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കൊച്ചി സ്വദേശികളായ യുവാക്കൾ ഇടുക്കിയിൽ പിടിയിൽ.
റിസോർട്ടിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കൊച്ചി സ്വദേശികളായ യുവാക്കൾ ഇടുക്കിയിൽ പിടിയിൽ. കൊച്ചി വൈപ്പിൻ സ്വദേശികളായ 12 യുവാക്കളാണ് ശാന്തൻപാറ പോലീസിന്റെ പിടിയിലായത്.
കഞ്ചാവ്,ഹാഷിഷ് ഓയിൽ,എൽ എസ് ഡി സ്റ്റാമ്പ് ഉൾപ്പെടെ അരലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടി.ബൈസൺവാലി ഗ്യാപ് റോഡിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്നുംമാണ് അരലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 12 യുവാക്കളെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത് . എറണാകുളം വൈപ്പിൻ സ്വദേശികളായ സയോൺ , ആദിത്യൻ , അതുൽ , വിഷ്ണു , അലറ്റ് , ഹാരിസ് , എമിൽസൺ , അമൽ , സിന്റോ , സാവിയോ , സൂരജ് , അശ്വിൻ എന്നിവരെയാണ് ശാന്തൻപാറ സിഐ എസ്. ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 10 ഗ്രാം കഞ്ചാവ്, 10 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, 10 എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് ഇവർ റിസോർട്ടിൽ എത്തിയത്.
എറണാകുളത്തു നിന്നാണ് ലഹരിവസ്തുക്കൾ ഇവിടേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. റിസോർട്ടിൽ എത്തി സംഘം ചേർന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിസോർട്ടിൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






