കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.ഗവ.കോളേജ് പ്രിൻസിപ്പൽ കണ്ണൻ വി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റാലി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക് ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹ്യദ സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം. കട്ടപ്പന ബി.ആർ.സി അധ്യാപകരുടെ ഫ്ലാഷ് മോബ് പരിപാടിയിൽ വ്യത്യസ്ത പുലർത്തുകയും ചെയ്തു.
അതോടൊപ്പം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ആൺകുട്ടികൾ കോൽക്കളി അവതരിപ്പിക്കുകയും ചെയ്തു.ബിഗ് ക്യാൻവാസ് ഉദ്ഘാടനം ഗവ.ട്രൈബെൽ ഹയർ സെക്കണ്ടറി സ്കൂൾ എച്ച്.എം സിന്ധു പി.ഡി. നിർവഹിച്ചു. ഗവ.കോളേജ് പ്രിൻസിപ്പൽ കണ്ണൻ വി പൊതു സമ്മേളനം ഉദ്ഘാടനം നടത്തി.
സിനിമ, മിമിക്രി ആർട്ടിസ്റ്റ് സുനിൽ കട്ടപ്പന ഭിന്നശേഷി ദിന സന്ദേശം നൽകി. സിബി എബ്രഹാം, സൗമ്യ രവീന്ദ്രൻ, എയ്ഞ്ചൽ കെ, സിജി തോമസ്, സുരേന്ദ്രൻ പി.എൻ, ഷാന്റി പിടി എന്നിവർ യോഗത്തിൽ സസാരിച്ചു. സംസ്ഥാന തല കായിക മേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാന വിതരണം നടത്തി. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും 200 കുട്ടികളും അവരുടെ മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു.








