മൂന്നാറിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സോണിയാ ഗാന്ധിയും. തോട്ടം മേഖലയിലെ സോണിയ ഗാന്ധി ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്
മൂന്നാറിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സോണിയാ ഗാന്ധിയും. തോട്ടം മേഖലയിലെ സോണിയ ഗാന്ധി ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി വാർഡിലാണ്. പേര് കൊണ്ട് കോൺഗ്രസ്സ് ആണെങ്കിലും മൂന്നാറിലെ സോണിയ ഗാന്ധി ബി ജെ പി ക്കാരിയാണ്. ഇത്തവണ പഞ്ചായത്തിലെ 14 ആം വാർഡ് ആയ നല്ലതണ്ണി പിടിയ്ക്കാനുള്ള പോരാട്ടത്തിലാണ് ബി ജെ പിയിലെ സോണിയ ഗാന്ധി.
നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനായ ദുരൈരാജ് ന്റെ മകളാണ് സോണിയ ഗാന്ധി. കോൺഗ്രസ്സ് നേതാവായ സോണിയ ഗാന്ധിയോടുള്ള ഇഷ്ടം മൂലമാണ് മകൾക്ക് ദുരൈരാജ് ഈ പേര് നൽകിയത്.
സോണിയ ഗാന്ധിയുടെ ഭർത്താവ് സുഭാഷ് ബി ജെ പി പ്രവർത്തകൻ ആണ്. ഭർത്താവിനൊപ്പം പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധിയും ബി ജെ പി ക്കാരിയായത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡിൽ കോൺഗ്രസിലെ മഞ്ജുള രമേശും സി പി എം ലെ വളർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികൾ.






