അഖിലലോക പ്രാർത്ഥനാവാരവും വൈഎംസിഎ ഇടുക്കി സബ് റീജിയൺ തല ഉദ്ഘാടനവും കട്ടപ്പന യൂണിറ്റ് തല ഉദ്ഘാടനവും കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്നു.
അഖിലലോക പ്രാർത്ഥനാവാരവും വൈഎംസിഎ ഇടുക്കി സബ് റീജിയൺ തല ഉദ്ഘാടനവും കട്ടപ്പന യൂണിറ്റ് തല ഉദ്ഘാടനവും കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്നു. റവ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ പ്രാർത്ഥനാ വാരം ഉദ്ഘാടനം ചെയ്തു. ഇടുക്കി സബ് റീജിയൺ ചെയർമാൻ മാമൻ ഈശോ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ ബിനോയി പി ജേ ക്കബ് , ജനറൽ കൺവീനർ സനു വർഗീസ്, വൈഎം സിഎ പ്രസിഡൻ്റ് കെ ജെ ജോസഫ്, ജോൺ ഒ എ , ജോയി കുരിശിങ്കൽ, സെക്രട്ടറി സൽജു ജോസഫ് കൺവീനർ പി എം ജോസഫ്, എന്നിവർ സംസാരിച്ചു.


