ഇടുക്കി മെഡിക്കല്‍ കോളേജ് കാത്ത് ലാബിന് 10.30 കോടി അനുവദിച്ചു: മന്ത്രി റോഷി - ഇടുക്കി പാക്കേജില്‍ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 15 കോടിയും

Nov 10, 2025 - 17:19
 0
ഇടുക്കി മെഡിക്കല്‍ കോളേജ് കാത്ത് ലാബിന് 
10.30 കോടി അനുവദിച്ചു: മന്ത്രി റോഷി
- ഇടുക്കി പാക്കേജില്‍ നിന്ന്  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 15 കോടിയും
This is the title of the web page

ഇടുക്കി: ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായ കാത്ത് ലാബിനും സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ആശുപത്രിക്കുമായി ഇടുക്കി പാക്കേജില്‍ നിന്ന് 25.30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ സംബന്ധമായ ചികിത്സ ഉറപ്പാക്കാനായി കാത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി 10.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി സ്ഥാപിക്കുന്നതിനായി 15 കോടി രൂപയും അനുവദിച്ചതായും മ്ന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെഡിക്കല്‍ കോളേജിന്റെ പുതിയ കെട്ടിടത്തില്‍ നിലവില്‍ ഉള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യമിടുന്നത്. കെ എം എസ് സി എല്‍ മുഖേന കാത്ത് ലാബിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്കിയിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ വികസന സമിതി അംഗീകാരം നല്‍കിയ പട്ടികയ്ക്ക് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗീകാരം നല്‍കുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെട്ടിടമുണ്ടായിരുന്നെങ്കിലും ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ ചികിത്സയ്ക്കായി സൗകര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കാത്ത് ലാബിന് തുക അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow