മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി പരിശോധന നടത്തി. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായി നിയമിച്ച ഏഴ് അംഗ നിരീക്ഷണ സമിതിയാണ് പരിശോധനകൾ നടത്തിയത്
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി പരിശോധന നടത്തി. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായി നിയമിച്ച ഏഴ് അംഗ നിരീക്ഷണ സമിതിയാണ് പരിശോധനകൾ നടത്തിയത്.
തേക്കടി ബോട്ട് ലാൻഡിങ്ങിൽ എത്തിയ സംഘം ബോട്ട് മാർഗം ഡാമിലെത്തിയാണ് വിവിധ പരിശോധനകൾ നടത്തിയത്.സംഘം, പ്രധാന അണക്കെട്ട്, ബേബിഡാം, സ്പിൽവേ, ഗാലറികൾ എന്നിവ പരിശോധിച്ചു. മധുരയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.




