പുരോഗമന കലാസാഹിത്യ സംഘം നരിയമ്പാറ യൂണിറ്റ് ഉത്ഘാടനവും ജീവിത പച്ചകൾ എന്ന നോവലിൻ്റെ പ്രകാശനവും നടന്നു. സാഹിത്യ അക്കാദമി അംഗം മോബിൻ മോഹനൻ ഉത്ഘാടനം ചെയ്തു
പുരോഗമന കലാസാഹിത്യ സംഘം നരിയമ്പാറ യൂണിറ്റ് ഉത്ഘാടനവും ജീവിത പച്ചകൾ എന്ന നോവലിൻ്റെ പ്രകാശനവും നടന്നു. സാഹിത്യ അക്കാദമി അംഗം മോബിൻ മോഹനൻ ഉത്ഘാടനം ചെയ്തു.
കട്ടപ്പന നെരിയമ്പാറ ആപ്കോസ് ഓഡിറ്റോറിയത്തിൽ വച്ചാണ് യൂണിറ്റ് ഉത്ഘാടനവും ജീവിത പച്ചകൾ എന്ന നോവലിൻ്റെ പ്രകാശനവും നടന്നത്. ടി.കെ. വാസു അധ്യക്ഷത വഹിച്ച യോഗം സാഹിത്യ അക്കാദമി അംഗം മോബിൻ മോഹനൻ ഉത്ഘാടനം ചെയ്തു. TA രാജൻ എഴുതിയ ജീവിത പച്ചകൾ എന്ന നോവലിൻറെ പ്രകാശനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സുഗതൻ കരുവാറ്റ നിർവഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എംസി ബോബൻ പുസ്തകം ഏറ്റുവാങ്ങി.പ്രഭാഷക മഞ്ജു ഷേൺകുമാർ, അനിത റജികുമാർ, കവി കെ ആർ രാമചന്ദ്രൻ, സി.ആർ. മുരളി, ആർ. മുരളീധരൻതുടങ്ങി നിരവധി പേർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.






