ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ഇനി സന്ദർശകർക്ക് നടന്ന് കാണാം.മണിക്കൂറിൽ 500 പേർക്ക് വീതം നടന്ന് കാണുന്നതിനുള്ള പ്രവേശനമാണ് അനുവദിക്കുക.
ഇടുക്കി ചെറുതോണി അണക്കെട്ടുകളിൽ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയാണ് സന്ദർശന അനുമതി നൽകിയിരിക്കുന്നത്. മണിക്കൂറിൽ 500 പേർക്ക് അണക്കെട്ട് നടന്ന് കാണാം.കൂടാതെ ഒരു ദിവസം 1200 പേർക്ക് ബഗ്ഗിക്കാറുകളിലും പ്രവേശനം അനുവദിക്കും.
ഓൺലൈൻ വഴിയും ചെറുതോണി ഡാമിൻ്റെ പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും.ആകെ 3700 പേർക്കാണ് ഒരു ദിവസം സന്ദർശന അനുമതിയുള്ളത്.
ബഗ്ഗിക്കാറിൽ ഒരാൾക്ക് 150 രൂപയാണ് നിരക്ക്.5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.5 വയസു മുതൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശന ഫീസ് 30 രൂപ. മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്.
രാവിലെ 9.30 ന് ടിക്കറ്റ് കൗണ്ടർ തുറക്കും. 10 മുതൽ 4 വരെയും പ്രവേശന പാസ് ലഭിക്കും. 5.30-നോടു കൂടി സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കി ഗയ്റ്റ് അടയ്ക്കും.വനം വകുപ്പ് നടത്തിവരുന്ന ബോട്ട് സവാരി തുടരുമെങ്കിലും,മുൻകാലത്തെപ്പോലെ വൈദ്യുതിവകുപ്പിൻ്റെ ബോട്ട് സവാരി ഉണ്ടായിരിക്കുകയില്ല.
കനത്ത നിയന്ത്രണത്തിലാണ് സന്ദർശനം അനുവദിക്കുക.മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ക്യാമറകൾ ഒന്നും തന്നെ ഡാമിൽ പ്രവേശിപ്പിക്കുകയുമില്ല .അണക്കെട്ടിന്റെ പരിധിക്കുള്ളിൽ ഡ്രോൺ പോലെ ക്യാമറകൾ പറത്തുവാനും അനുമതി ഇല്ല.
ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻ വ്യാപാരി വ്യാവസായി ചെറുതോണി യൂണിറ്റ് പ്രസിഡൻറിന് ആദ്യ പാസ് നൽകി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, KSEB എക്സിക്യൂട്ടിവ്എഞ്ചിനിയർസൈനബ ഹൈഡൽ ടൂറിസം മേധവി ജോയൽ തോമസ്, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എഞ്ചിനിയർ രാഹുൽ രാജശേഖരൻ , ജില്ല പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ,റോമിയോ സെബാസ്റ്റ്യൻ, ഷിജോ തടത്തിൽ, സാജൻ കുന്നേൽ, വിവിധ ഡിപ്പാർട്ട്മെൻറ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










