ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് തകർത്തു.
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് തകർത്തു. ശാന്തൻപാറ തോണ്ടിമല ഇടികരെ എസ്റ്റേറ്റിലെ സന്തോഷ് രാജയുടെ വീടാണ് ആന തകർത്തത്. വെളുപ്പിന് 2 മണിക്കായിരുന്നു കാട്ടാന ആക്രമണം.
വീട്ടിൽ ഉള്ളവർ ആശുപത്രി ആവശ്യത്തിനായി തമിഴ്നാട് പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഒറ്റയാൻ ചക്കകൊമ്പനാണ് വീട് തകർത്തത്.കൃഷി നാശവും ഉണ്ടായിട്ടുണ്ട്.




