പീരുമേട് തട്ടാത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മരിച്ചു
പീരുമേട് തട്ടാത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം പീരുമേട്ടിൽ എത്തിയതാണ്.
ഇവിടുത്തെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.ഈ സമയം ഇതുവഴി വന്ന സമീപത്തെ കോളജിലെ വിദ്യാർത്ഥികൾ ഇത് കാണുകയും ഇവർ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് അധികൃത സ്ഥലത്തെത്തി കയത്തിൽ നിന്നും ഇയാളെ എടുത്ത് പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




