ഭൂനിയമഭേദഗതി ബില്‍:മലയോരത്തെ വീണ്ടും മാറോട് ചേര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ : സിപിഐഎം

Aug 8, 2023 - 18:21
 0
ഭൂനിയമഭേദഗതി ബില്‍:മലയോരത്തെ വീണ്ടും മാറോട് ചേര്‍ത്ത്                     എല്‍ഡിഎഫ് സര്‍ക്കാര്‍  : സിപിഐഎം
This is the title of the web page

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കര്‍ഷക ജില്ലയെ ഒരിക്കല്‍ കൂടി ഉളളംകയ്യില്‍ സംരക്ഷിച്ച് വാക്ക് പാലിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തുടര്‍ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം ശരിയെന്ന് തെളിയിച്ച് ഒരിക്കല്‍കൂടി സര്‍ക്കാര്‍ ഇടുക്കി ജില്ലയോട് പ്രതിബദ്ധത തെളിയിച്ചിരിക്കുന്നു. നടപ്പ് സമ്മേളനത്തില്‍ ഭൂനിയമ ദേഭഗതി ബില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നതിലൂടെ കാര്‍ഷിക ജില്ലയായ ഇടുക്കിയും ജനങ്ങളും കൂടുതല്‍ സ്വതന്ത്ര്യരാവുകയാണ്. കുടിയേറ്റ കാലം മുതല്‍ കറുത്ത മണ്ണില്‍ പൊരുതി മുന്നേറിയ മലയോര കര്‍ഷകന്റെ ഭൂമിക്ക് മേലുളള അവകാശവും അതിന്റെ സ്വതന്ത്യമായുളള വിനിയോഗവും അവനുതന്നെ വിട്ടുകൊടുക്കുന്ന ഭൂസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് ഈ നിയമസഭാ സമ്മേളനത്തില്‍ ഇടുക്കിക്കാര്‍ക്കായി ഉയര്‍ന്ന് മുഴങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇടതുപക്ഷം മുന്നോട്ട് വച്ച പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയാണ് പിണറായി സര്‍ക്കാര്‍ ഭൂനിയമഭേദഗതിയിലൂടെ. കോണ്‍ഗ്രസ് നേതാക്കളായ ആര്‍ ശങ്കറും കെ.കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന പ്രതിലോപകരമായ ഭൂനിയമവും ചട്ടങ്ങളുമാണ് ഇടുക്കിക്കാരെ കെണിയില്‍ പെടുത്തിയത്. കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ ഒരുപിടി മണ്ണിന്റെ ഉപയോഗം നിയമ കുരുക്കുകളില്‍ പെട്ടതോടെ ഉപജീവനത്തിന് പോലും 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വഴികാണാതെ അലയേണ്ടിവന്ന കര്‍ഷകരെയാണ് പിണറായി സര്‍ക്കാര്‍ അതില്‍ നിന്നും മോചിപ്പിച്ചെടുക്കുന്നത്. പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ എന്നും വാണിജ്യ ആവശ്യങ്ങള്‍ക്കോ കാര്‍ഷിക ഇതര ആവശ്യങ്ങള്‍ക്കോ ഉപയോഗിച്ചാല്‍ നിയമ ലംഘനമാകും എന്നുമുളള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന മനുഷ്യവാസ വിരുദ്ധമായ നിയമത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴെല്ലാം പരിസ്ഥിതി സംഘടനകള്‍ക്ക് വഴങ്ങുകയും ബാഹ്യശക്തികളുടെ നിയന്ത്രണത്തില്‍ കര്‍ഷകര്‍ക്കെതിരായ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തു. 16 ഉപാധികളോടു കൂടിയ പട്ടയം , പട്ടയം ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ, ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ഉളളവര്‍ക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന നിയമം ഉള്‍പ്പെടെ നിയമങ്ങള്‍ കൊണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടും കര്‍ഷക ജനതയെ വരിഞ്ഞു മുറുക്കുകയായിരുന്നു കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് മന്ത്രിയായിരിക്കെ

നെടുങ്കണ്ടത്ത് നല്‍കിയ പട്ടയങ്ങള്‍ കര്‍ഷകരില്‍ നിന്ന് തിരിച്ചു വാങ്ങുകയുണ്ടായി. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്യജീവി ഇടനാഴി വേണമെന്ന ആവശ്യം, ഇ.എഫ്.എല്‍ , ഇ.എസ്.എ, ഇ.എസ്.ഇസഡ്, എച്ച് ആര്‍എംഎല്‍ തുടങ്ങി കര്‍ഷകര്‍ക്കെതിരായി കൊണ്ടുവന്ന നീക്കങ്ങള്‍ ഒന്നൊന്നായി ചെറുത്തു തോല്‍പ്പിച്ചതും ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചതും സ്വതന്ത്ര്യ ജീവിതത്തിനായി പുതിയ ഉത്തരവുകള്‍ ഇറക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. മഹാനായ എ.കെ.ജിയുടെ കുടിയിറക്ക് വിരുദ്ധ പോരാട്ടത്തില്‍ ജ്വലിച്ചുയര്‍ന്ന ഇടുക്കിയുടെ കറുത്ത മണ്ണ് കൂടുതല്‍ തിളക്കമുളളതാക്കി മാറ്റുകയാണ് എല്‍ഡിഎഫും സര്‍ക്കാരും. ഇടുക്കിയിലെ ഇടതുപക്ഷ മുന്നണി നേതൃത്വം ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഭൂനിയമഭേദഗതി ബില്ല് കൊണ്ടുവരുന്നതിന് വേഗത്തില്‍ സാധിച്ചിട്ടുളളത്. വിവിധ രാഷ്ഷ്രടീയ കക്ഷി നേതാക്കള്‍ സമരരംഗത്തുണ്ടായിരുന്ന സംഘടനകള്‍ മത സാമുദായിക ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ എല്ലാം ഏകോപിപ്പിക്കുന്നതിനും സാധിച്ചിരുന്നു. നിയമ വിദഗ്ദരുമായുളള ദീര്‍ഘമായ കൂടിയാലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ബില്ല് നിയമ സഭയിലേക്ക് എത്തുന്നത്. അരനൂറ്റാണ്ടിലധികമായി നിയമക്കുരുക്കില്‍ പെട്ട് കിടന്ന ഒരുജനതയെ മോചിപ്പിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം എടുത്ത ചരിത്രപരമായ തീരുമാനത്തെ ഇടുക്കിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഹൃദയാഭിവാദ്യം ചെയ്യുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow