സഭാ ഭരണഘടന പ്രശ്‌നോത്തരി രൂപത്തില്‍ പുസ്തകം പ്രകാശനം ചെയ്തു

അണക്കര: വണ്ടന്‍മേട് സ്വദേശി പി.ജി. മത്തായി പുതിയ വീട് രചിച്ച 'സഭാ ഭരണഘടന പ്രശ്‌നോത്തരി രൂപത്തില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ ഭദ്രാസന അരമന ചപ്പാലില്‍ നടന്ന ചടങ്ങില്‍ ഇടുക്കി മെത്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കോര്‍ എപ്പിസ്‌കോപ്പ വെരി. റവ. കെ.റ്റി. ജേക്കബിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
കൈപ്പട പബ്ലിക്കേഷന് കീഴിലുള്ള ഫ്രൈഡേ ഫോക്കസാണ് പ്രസാധകര്‍. ഇടവക അംഗങ്ങളും പുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുത്തു. മലങ്കര സഭയുടെ ഭരണഘടന വളരെ ലളിതമായി ചോദ്യോത്തര രൂപത്തില്‍ ക്രമീകരിച്ച് പ്രസിദ്ധീകരിക്കുന്നത് സാധാരണ വിശ്വാസികള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്നും പൊതുപ്രവര്‍ത്തകനും ചരിത്രാന്വേഷിയുമായ പി.ജി. മത്തായുടെ അക്ഷീണ പ്രയത്നത്തെ ശ്ലാഘിക്കുന്നതായും സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.