കട്ടപ്പന - പാറക്കടവിൽ കഞ്ചാവും ,മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ

ഇന്ന് രാവിലെ ബാംഗ്ലൂരിൽ നിന്ന് കട്ടപ്പനയിലേക്ക് എത്തിയ സ്വകാര്യ ബസ്സിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ ദേഹ പരിശോധനയിലാണ് രണ്ട് ദശാംശം രണ്ട് ഗ്രാം മെത്താ ഫിറ്റമിനും ഒരു ഗ്രാം ഉണക്കക്കഞ്ചാവും കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായ അഖിൽ ബാംഗ്ലൂരിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.
സ്വയം ഉപയോഗത്തിനും വിൽപ്പനയ്ക്കുമാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത് എന്നാണ് ചോദ്യം ചെയ്യലിൽ അഖിൽ എക്സൈസിനോട് വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നുവർഷത്തോളമായി അഖിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പുളിയൻമലയിൽ ബസ് എത്തിയപ്പോൾ മുതൽ ഈ ബസ്സിനെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. തുടർന്ന് പാറക്കടവിൽ വച്ചാണ് അഖിലിനെ കസ്റ്റഡിയിൽ എടുക്കുന്നത്.
നടപടിക്രമങ്ങൾക്ക് ശേഷം അഖിലിനെ കോടതിയിൽ ഹാജരാക്കും.എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാര്‍ ബി, സജിമോൻ ജി തുണ്ടത്തിൽ ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ പ്രിൻസ് എബ്രഹാം, അനീഷ് ടി എ, ശ്രീകുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാബുമോൻ എംസി, റോണി ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്