മീറ്റര്‍ റീഡിംഗില്‍ കൃത്രിമം; തൊടുപുഴയിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

Jul 31, 2023 - 17:19
 0
മീറ്റര്‍ റീഡിംഗില്‍ കൃത്രിമം; തൊടുപുഴയിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി
This is the title of the web page

കെ.എസ്.ഇ.ബി വിജിലന്‍സിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് തൊടുപുഴ സെക്ഷന്‍ ഓഫീസിലെ അസി. എന്‍ജിനീയര്‍ ശ്രീനിവാസന്‍, സബ് എന്‍ജിനീയര്‍മാരായ പ്രദീപ് കുമാര്‍, അനൂപ് എന്നിവർക്കെതിരെ  വൈദ്യുതി വകുപ്പ് ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങില്‍ കൃത്രിമം കാട്ടിയതായാണ് കണ്ടെത്തൽ രണ്ട് മാസം മുമ്പ് സെക്ഷന്‍ ഒന്നിലെ മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെന്‍ഡും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരന്‍ റീഡിംഗ് എടുത്തപ്പോള്‍ ചില മീറ്ററുകളിലെ റീഡിംഗില്‍ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ വളരെയധികം കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തില്‍ വര്‍ദ്ധന കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ റീഡിംഗില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാര്‍ത്ഥ റീഡിംഗിനേക്കാള്‍ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലന്‍സിന് കൈമാറിയത്. വിജിലിന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം ആദ്യം തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കള്‍ക്ക് വന്‍തുകയുടെ വൈദ്യുതി ബില്‍ ലഭിച്ചു. ശരാശരി 2000- 2500 രൂപ തോതില്‍ ബില്‍ വന്നിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് ബില്‍ വന്നത്. പിരിച്ചുവിട്ട മീറ്റര്‍ റീഡര്‍ നേരത്തെ റീഡിംഗ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലില്‍ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow