ഇടുക്കി കോഴിമലയ്ക്കും മുരിക്കാട്ട്കുടിക്കും മദ്ധ്യേ തുളസിപ്പടിയിൽ കാട്ടാന എത്തി; വ്യാപക കൃഷി നാശം

ചൊവ്വാഴ്ച രാത്രിയിലാണ് ഇടുക്കി കോഴിമലയ്ക്കും മുരിക്കാട്ട്കുടിക്കും മദ്ധ്യേ തുളസിപ്പടിയിൽ കാട്ടാന എത്തിയത്. കാട്ടാന വ്യാപക കൃഷി നാശം വരുത്തി. ചൊവ്വാഴ്ച രാത്രിയിൽ ഏലത്തോട്ടങ്ങളിൽ എത്തിയ ആന പുലർച്ചെ വരെ ഇവിടെ തമ്പടിക്കുകയായിരുന്നു. രണ്ടു പിടി ആനകളും ഒരു കുട്ടിയാനയും ആണ് ഉണ്ടായിരുന്നത്. വാഴയും ചക്കയും കഴിക്കുന്നതിനിടയിലാണ് ഏലത്തോട്ടങ്ങളിൽ വ്യാപക നഷ്ടം ഉണ്ടായിരിക്കുന്നത്. പുലർച്ചെ ഇവിടെ നിന്നും പോയ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനപാലകർ.