ഇടുക്കിയിൽ സഹകരണ ആശുപത്രിയുടെ 18 സ്ഥാപനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് ഒന്നിന്
സഹകരണ ആശുപത്രിയുടെ 18 അനുബന്ധ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കട്ടപ്പനയില്‍ സിംസ് പാരാ മെഡിക്കല്‍ കോളേജും സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ആദ്യത്തെ മൊത്ത മരുന്ന് വിപണന കേന്ദ്രമായ കോ കെയര്‍ ഫാര്‍മ ആൻഡ് സര്‍ജിക്കല്‍സും ചേറ്റുകുഴിയിലും വണ്ടിപ്പെരിയാറിലും സഹകരണ ആശുപത്രികളും തുറക്കും.
രാവിലെ 9ന് ഇരട്ടയാര്‍ നീതി മെഡിക്കല്‍ സ്റ്റോര്‍, 10ന് ചേറ്റുകുഴി സഹകരണ ആശുപത്രി, 11ന് കട്ടപ്പന സിംസ് പാരാ മെഡിക്കല്‍ കോളേജ്, 11.30ന് കട്ടപ്പന കോ- സേഫ് ലേഡീസ് ഹോസ്റ്റല്‍, പകല്‍ 12ന് കട്ടപ്പന കോ കെയര്‍ ഫാര്‍മ ആന്‍ഡ് സര്‍ജിക്കല്‍സ്, 1ന് കട്ടപ്പന സഹകരണ ആശുപത്രിയിലെ നവീകരിച്ച എമര്‍ജന്‍സി വിഭാഗം, ലാപ്രോസ്‌കോപിക് ക്യാമറയോടുകൂടിയ ഓപ്പറേഷന്‍ തിയറ്റര്‍, വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഐസിയു, സര്‍ജറി രോഗികള്‍ക്കുള്ള സ്യൂട്ട് റൂം, കട്ടപ്പനയില്‍ പുതുതായി നിര്‍മിക്കുന്ന ആശുപത്രിയുടെ രൂപകല്‍പ്പന പ്രകാശനം, കട്ടപ്പന സഹകരണ ആശുപത്രിക്ക് ലഭിച്ച അന്തര്‍ദേശീയ അംഗീകാരം ഐഎസ്ഒ 9001- 2015ന്റെ പ്രഖ്യാപനം, 1.30ന് ഇരുപതേക്കര്‍ നീതി ലാബ്, പകല്‍ 2ന് ലബ്ബക്കട നീതി മെഡിക്കല്‍ സ്റ്റോര്‍ ആന്‍ഡ് നീതി മെഡിക്കല്‍ ലാബ്, 3ന് മേരികുളം കോ ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍, നീതി മെഡിക്കല്‍ ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, 4ന് വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രി എന്നിങ്ങനെയാണ് ഉദ്ഘാടന പരിപാടികള്‍. എംഎല്‍എമാർ,പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് ഭാരവാഹികൾ , വിവിധ സാമുദായിക, സാംസ്‌കാരിക, സന്നദ്ധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും