കട്ടപ്പന നഗരസഭ കല്ല്യാണത്തണ്ട് ഹില്‍ ഗാര്‍ഡന്‍ ടൂറിസം പ്രോജക്ട് യാഥാർത്ഥ്യമാകുന്നു.

കട്ടപ്പന നഗരസഭ കല്ല്യാണത്തണ്ട് ഹില്‍ ഗാര്‍ഡന്‍ ടൂറിസം പ്രോജക്ട് യാഥാർത്ഥ്യമാകുന്നു.
പദ്ധതിയുടെ രൂപരേഖ തയ്യാറായിയി. 6.5 കോടി രൂപയുടെ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് സംസ്ഥാന നിര്‍മിതി കേന്ദ്രമാണ്. ആദ്യ ഘട്ടമായി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി വാച്ച് ടവര്‍ നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയുടെ അംഗീകാരം വാങ്ങി. ബഹു വര്‍ഷ പ്രോജക്ടായി എം.പി, എം.എല്‍.എ, ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്, നഗരസഭ ഫണ്ട്, തുടങ്ങിയവയിലൂടെ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. സര്‍ക്കാര്‍ വക റവന്യു ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ടൂറിസം ഭൂപടത്തില്‍ കട്ടപ്പനയും ഇടംപിടിക്കും. മൂന്നാര്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ കട്ടപ്പനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍, വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം,മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സിബി പാറപ്പായില്‍, ലീലാമ്മ ബേബി, ഐബിമോള്‍ രാജന്‍ എന്നിവര്‍ പറഞ്ഞു. വാച്ച് ടവര്‍, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കഫറ്റേരിയ, ടോയ് ലറ്റ് ബ്ലോക്ക്, പാത്ത് വേയ്സ്, ഫെന്‍സിംഗ്, ചില്‍ഡ്രന്‍സ് പ്ലേ എക്വിപ്മെന്‍റ്സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.