എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മവിചാരയജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ധർമ്മവിചാരയജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ശ്രീനാരായണ ഗുരുദേവൻ മനുഷ്യ നന്മ്മക്കായി അരുളിചെയ്‌ത വാക്കുകൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക,മയക്കുമരുന്നിന്റെയും സാങ്കേതിക വിദ്യകളുടെ ദുരുപയോഗത്തിന്റെയും സ്നേഹമില്ലായിമ്മയുടെയും കൈപ്പിടിയിൽ അമർന്നിരിക്കുന്ന യുവസമൂഹത്തെയും നേരായ പാതയിൽ നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശ്രീനാരായണ ധർമ്മവിചാരയ യജ്ഞം നടത്തപ്പെടുന്നത്.
ഈ മാസം 25, 26, 27 തിയ്യതികളിലായി എൻ ആർ സിറ്റി എസ് എൻ വി ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിലെ യജ്ഞശാലയിലാണ് ധർമ്മവിചാരയഞ്ജനം നടക്കുക മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തിൽ പ്രഭാക്ഷണങ്ങൾ,പഠനക്ലാസുകൾ,ഗുരുപൂജ,ശാന്തിഹവനം,കുടുംബഐശ്യര്യ പൂജ ,സർവൈശ്വര്യപൂജ,ശാരദാവിദ്യാമന്ത്രർച്ചന,സമൂഹപ്രാർത്ഥനയും നടക്കും.
യജ്ഞാചാര്യൻ പത്മശ്രീ വിശുദ്ധാനന്തസ്വാമിയുടെ മുഖ്യകാർമികത്വത്തിലാണ് ധർമ്മവിചാര യജ്ഞം നടക്കുക,യജ്ഞത്തിന് മുന്നോടിയായിട്ടുള്ള ദിവ്യജ്യോതി പ്രയാണത്തിന് നാളെ മുട്ടുകാട് നിന്നും തുടക്കമാകും. വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്ന ദിവ്യജ്യോതി പ്രയാണം ഇരുപത്തിയഞ്ചാം തീയ്യതി യജ്ഞശാലയിൽ എത്തിച്ചേരും. തുടർന്ന് യജ്ഞാചാര്യൻ പത്മശ്രീ വിശുദ്ധാനന്തസ്വാമി തിരി തെളിക്കുന്നതോടെ യജ്ഞത്തിന് തുടക്കമാകും.മൂന്നു ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തിൽ പ്രമുഖർ പ്രഭാക്ഷണം നടത്തും. 27 തിയതി ധർമ്മവിചാര യജ്ഞം സമാപിക്കും.