വളകോട് പുളിങ്കട്ടയിൽ കാർ അപകടത്തിൽ 2 പേർക്ക് പരുക്ക്

ഇന്ന് 3.30 ഓടെ പുളിങ്കുട്ടവളവിലാണ് കാർ അപകടത്തിൽപെട്ടത്. പുള്ളിക്കാനത്തുള്ള കോൺവെൻ്റിലെ സിസ്റ്റർമാരെയും കൊണ്ട് വളകോട്ടിലെ മരണ വീട്ടിലേക്ക് വന്ന കാറാണ് മരിയ വളവിന് മുകളിൽ നിന്ന് താഴേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്നത് നാല് സിസ്റ്റർമാരാണ് 2പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സിസ്റ്റർ റോസിന , സിസ്റ്റർ ടെസി എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഓടിച്ച സിസ്റ്റർക്ക് പരുക്കില്ല പരിക്കേറ്റവരെ വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാല മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിഞ്ഞ ശേഷം കാറ് നേരെ ആകാതെ വരുകയും താഴെക്ക് പതിക്കുകയുമായതായാണ് പ്രാഥമിക നിഗമനം. വാഹനം മറിഞ്ഞ ഭാഗത്ത് ക്രാഷ് ബാരിയ റോ മറ്റ് സുരക്ഷ സംവിധാനമോ ഉണ്ടായിരുന്നില്ല. ഇവിടെ അടുത്ത കാലത്തായി നടക്കുന്ന മൂന്നാമത്തെ അപകടമാണ് ഉണ്ടാകുന്നത്. കാറിലുണ്ടായിരുന്നവർ എല്ലാവരും സിസ്റ്റേഴ്‌സായിരുന്നു.