സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി യുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ കട്ടപ്പനയിൽ പ്രകടനം നടത്തി

Apr 17, 2025 - 12:39
 0
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി യുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ കട്ടപ്പനയിൽ പ്രകടനം നടത്തി
This is the title of the web page

നാഷണൽ ഹോറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ച ഇ ഡി യുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ പ്രവർത്തകർ കട്ടപ്പനയിൽ പ്രകടനം നടത്തിയത്.രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലുള്ള കോൺഗ്രസ്സിന്റെപ്രധാന നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി കുറ്റപത്രത്തിൽ ചേർത്തത് മോദി സർക്കാരിന്റെ ക്രൂരമായ ഫാസിസ്റ്റ് നടപടിയാണെന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് ഇ എം അഗസ്തി പറഞ്ഞു.

 കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയുടെ തുടർച്ചയാണ്‌ ഇ ഡി ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപാത്രം. കോൺഗ്രസ്‌ പാർട്ടി ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഡി സി സി സെക്രട്ടറി പി ആർ അയ്യപ്പൻ, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ഷാജി വെള്ളംമാക്കൽ, എ എം സന്തോഷ്‌, രാജൻ കാലാച്ചിറ, കെ എസ് സജീവ്, പി എസ് മേരിദാസൻ, ബിജു പുന്നോലി, ജോണി വടക്കേക്കര, റൂബി വേഴമ്പത്തോട്ടം, ഷിബു പുത്തൻ പുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow