ജില്ലയിലെ ഭൂപ്രശ്നപരിഹാരം അട്ടിമറിക്കാനും സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെയും അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ഗൂഢനീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യുവജന പ്രതിരോധം നടത്തി

യുഡിഎഫ് സര്‍ക്കാരുകളാണ് എക്കാലവും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഭൂപതിവ് ഭേദഗതി നിയമത്തിന്റെ ചട്ട രൂപീകരണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും ജനം പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലയില്‍ പാര്‍ടിയുടെ സ്വാധീനവും വര്‍ധിച്ചു. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന വ്യാജപ്രചാരണം ജനം തള്ളിക്കളയും.
കാര്‍ബണ്‍ ഫണ്ടിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഗൂഢനീക്കങ്ങളാണ് നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റംഗം എസ് രാജേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം ആര്‍ രഞ്ജിത്, ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ രേഷ്മ ചാക്കോ, അരുണ്‍ ദാസ്, അഫ്‌സല്‍ മുഹമ്മദ്, ജയ്‌സണ്‍,ജോബി അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.