വേനൽ മഴ ഇടുക്കിക്ക് സമ്മാനിച്ചത് കടുത്ത ചൂടിൽ നിന്ന് ശമനം മാത്രമല്ല, മഞ്ഞിൻ കാഴ്ചകൾ കൂടിയാണ്

മൂന്നാറും പിന്നിട്ട് ഗ്യാപ് റോഡും കടന്ന്, ആനയിറങ്കൽ ജലാശയത്തിന്റെ മനോഹര കാഴ്ച്ചകൾ തേടി ഒരു യാത്ര. മഞ്ഞു കാലത്ത്, മൂന്നാറിൽ എത്തുന്ന സഞ്ചരികളെ ഏറെ ആകർഷിയ്ക്കുന്ന കാഴ്ചകൾ ആണിവ. കടുത്ത വേനൽ ചൂടിൽ നിന്ന് അല്പം ആശ്വാസം തേടി ഇടുക്കിയിലേയ്ക് എത്തുന്ന സഞ്ചരികൾക് മഞ്ഞു കാലത്തെ സമാന കാഴ്ച്ചകൾ ഇപ്പോൾ ലഭ്യമാകുന്നത്.
തേയില തോട്ടങ്ങളെ ഇടയ്ക്കിടെ വന്ന് മൂടുന്ന കോട മഞ്ഞിന്റെ കാഴ്ച ആസ്വദിച്ച്, നല്ല തണുത്തുറഞ്ഞ കാലാവസ്ഥയിൽ വെറുതെ ഇരിയ്ക്കാൻ, പ്രതീക്ഷിയ്ക്കാതെ അവസരം ലഭിച്ച ആവേശത്തിലാണ് സഞ്ചാരികൾ. ഒപ്പം നിറഞ്ഞു കിടക്കുന്ന ആനയിറങ്കൽ ജലാശയത്തിന്റെ കാഴ്ചകളും.
ഒരാഴ്ചയോളമായി ഇടയ്ക്കിടെ പെയ്ത വേനൽ മഴ ഇടുക്കിയുടെ കാർഷിക മേഖലയ്കും വലിയ ആശ്വാസമാണ്. കൃഷിയിടങ്ങളെല്ലാം പച്ചപ്പണിഞ്ഞു. ഇതോടൊപ്പം പച്ച വിരിച്ച തേയില കാടുകളെ തഴുകി ഇടയ്ക്കിടെ മഞ്ഞിന്റെ ആവരണവും.