കാഞ്ചിയാർ കൽത്തൊട്ടിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ

കാഞ്ചിയാർ കൽത്തൊട്ടിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ വ്യാപരി അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ കൽത്തൊട്ടി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് സമീപം അനധികൃതമായി മദ്യ വില്പന നടത്തിയ മദ്യവയസ്കൻ പിടിയിലായി. കൽത്തൊട്ടി സ്വദേശി ഷിബു ചെറിയാനാണ് പിടിയിലായത്. 3 ലിറ്റർ വിദേശമദ്യം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു . എക്സൈസ് ഉദ്യോഗസ്ഥരായ സെന്ദിൽ കുമാർ, സജി. ജി, മനോജ് സെബാസ്റ്റ്യൻ, ജെയിംസ് മാത്യു , എം സി സാബു, എസ് അനന്തു , സിന്ധു വേലായുധൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും .