പൊൻമുടി ജലാശയത്തിലേക്ക് വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ആനയിറങ്കൽ ഡാം തുറന്നു

പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിന്റെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ കാലവർഷത്തിലും തുലാവർഷത്തിലും ചിന്നക്കനാൽ മലനിരകളിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം ഈ അണക്കെട്ടിൽ സംഭരിച്ചു നിർത്തും വൈദ്യുതി ഉല്പാദനത്തിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ആനയിറങ്കൽ ജലാശയം തുറക്കുകയും പൊന്മുടിയിലേക്ക് വെള്ളം എത്തിക്കുകയുമാണ് ചെയുന്നത് 10 സെൻറ്റിമിറ്റർ വീതം ഘട്ടം ഘട്ടമായിട്ടാണ് ഷട്ടർ ഉയർത്തിയത് ഒരു ദിവസം വൺ മില്യൺ ക്യുബിക്ക് മീറ്റർ വെള്ളം പൊന്മുടിയിലേക്ക് ഒഴുക്കും .വേനൽ കാലത്ത് തുറന്നു വിടുന്ന സംസ്ഥാനത്തെ എക അണകെട്ട് എന്ന പ്രത്യേകതയും ആനയിറങ്കലിനുണ്ട് ഡാം പൂർണ്ണമായും വറ്റിച്ചതിനു ശേഷം മെയ് അവസാനത്തോടെ ഷട്ടർ അടക്കും.