കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ജവഹർ ബലമഞ്ച് കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

Mar 5, 2025 - 15:23
 0
കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ജവഹർ ബലമഞ്ച് കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
This is the title of the web page

 നാളെയുടെ വാഗ്ദാനമായ യുവതലമുറയെ നശിപ്പിക്കുന്ന തരത്തിലുള്ള ലഹരി ഉപയോഗ വ്യാപനത്തിനും കേരളത്തിൽ അതുമൂലം നടക്കുന്ന അക്രമങ്ങൾക്കും എതിരെയാണ് ജവഹർ ബലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചത്.കട്ടപ്പന പള്ളിക്കവലയിൽ വെച്ചാണ് പരിപാടി നടന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നോ ഡ്രഗ്സ് നോ ക്രൈയിം എന്നതായിരുന്നു പരിപാടിയുടെ സന്ദേശം . യുവ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി കേരളത്തിൽ സുലഭമായ കാലത്തിൽ ലഹരിക്കെതിരെ നടപടി സ്വീകരിക്കേണ്ട ഭരണകൂടം നിഷ്ക്രിയമായിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ജവഹർ ബാൽമഞ്ച് ബ്ലോക്ക്‌ പ്രസിഡണ്ട് കെ എസ് സജീവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഷാജി വെള്ളംമാക്കൽ,എ. എം. സന്തോഷ്‌, പ്രശാന്ത് രാജു, കെ എ മാത്യു, ജോസ് അനക്കല്ലിൽ, ഷമേജ് കെ ജോർജ്, പി എസ് മേരിദാസൻ, കെ ഡി രാധാകൃഷൻ, സി എം തങ്കച്ചൻ, ബിജു പുന്നോലി, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. നിരവധി സ്കൂൾ കുട്ടികളും അധ്യാപകരും, പൊതുജനങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ സിഗ്‌നച്ചർ ക്യാമ്പയിനിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow