വെള്ളയാംകുടി സെന്റ് ജെറോംസ് എൽ. പി സ്കൂളിന്റെ 42-ാമത് വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

വെള്ളയാംകുടി സെന്റ് ജെറോംസ് എൽ .പി സ്കൂളിന്റെ 42-മത് വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സമ്മേളനവും യാത്രയയപ്പ് സമ്മേളനവുമാണ് വെള്ളയാംകുടി സെന്റ് ജെറോംസ് പാരിഷ് ഹാളിൽ വച്ച് നടന്നത് . രാവിലെ 9 മണിക്ക് പതാക ഉയർത്തലോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് ദീർഘനാളത്തെ സേവനത്തിന് ശേഷം അധ്യാപനത്തിൽ നിന്നും വിരമിക്കുന്ന സ്കൂൾ അധ്യാപിക ലൈസാമ്മ ജോസഫിന് യാത്രയയപ്പും നൽകി. കൂടാതെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ തോമസ് മണിയാട്ട് അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികളുടെ ആരംഭത്തിൽ നടന്ന കുട്ടികളുടെ ചെണ്ടമേളം ഏറെ ശ്രദ്ധ നേടി.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ ജോർജ് തകടിയേൽ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി , കട്ടപ്പന എ .ഇ ഒ യശോദരൻ കെ കെ , സ്റ്റാഫ് സെക്രട്ടറി റാണി മാത്യു സ്കൂൾ, ഹെഡ്മാസ്റ്റർ സൈജുമോൻ ജോസഫ്, നഗരസഭാ കൗൺസിലർ ബീന സിബി, മുൻ ഹെഡ്മാസ്റ്റർ പി.എം തോമസ് തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.