ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നചിത്രം പകർത്തി; കേസിൽ ഒരാളെ കുമളി പോലീസ് പിടികൂടി

ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ കുമളി പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശി പ്രജിത്ത് ആണ് പിടിയിലായത്. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശിയായ യുവതി കുമളിയിൽ പഠനം നടത്തിവരികയായിരുന്നു.
യുവതിയുടെ അയൽവാസിയായ പ്രജിത്ത് ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ഇവരെ ബൈക്കിൽ കൊണ്ടു പോയി. പിന്നീട് വീട്ടിലേക്ക് വരുന്നതിന് പകരം യുവതിയെ റോസാപ്പൂ കണ്ടത്തിലെ ലോഡ്ജിൽ എത്തിച്ചു.ഈ സമയം മുറിയിൽ അരണക്കൽ സ്വദേശി തന്നെയായ കാർത്തിക്ക് ഉണ്ടായിരുന്നു .
ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഇത് എതിർത്ത പെൺകുട്ടിയെ അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് പ്രജിത്ത് പെൺകുട്ടിയെ ആദ്യം ശാരീരികമായി പീഡിപ്പിച്ചു .ഈ സമയം കൂട്ടാളിയായ കർത്തിക്ക് വീഡിയോ പകർത്തി. തുടർന്ന് ഇയാളും ശാരീരികമായി ഉപയോഗിച്ചു.തുടർന്ന് പെൺകുട്ടിയെ കുമളിയിൽ നിന്നും അരണക്കല്ലിലെ വീട്ടിലെത്തിച്ചു.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയുകയാണെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്റ്റേറ്റ് തൊഴിലാളികളായ പ്രതികളായ രണ്ടുപേരും തിരികെ ജോലിയിലേക്ക് മടങ്ങി. എന്നാൽ ഇവർ എടുത്ത വീഡിയോ പെൺകുട്ടിയുടെ വീട്ടുകാരെ അടക്കം കാണിച്ച് പോലീസിൽ പരാതി നൽകരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് കഴിഞ്ഞദിവസം പെൺകുട്ടിയും മാതാപിതാക്കളും കുമളി പോലീസിൽ പരാതി നൽകിയത്. ഒന്നാം പ്രതിയായ പ്രജിത്തിനെ മധുരയിൽ വച്ചാണ് കുമളി പോലീസ് പിടികൂടുന്നത്.രണ്ടാംപ്രതി കാർത്തിക്ക് കർണാടകത്തിലേക്ക് കടന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതനുസരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രജിത്തിനെ കുമളി പോലീസ് അരണക്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുമളി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് P S, സബ് ഇൻസ്പെക്ടർ അനന്തു,ASI - സുബേർ , CPO സലിൽ രവി, സാദ്ദിഖ്, മാരിപ്പൻ , ശ്രീനാഥ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.