ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷന്റ ഇടുക്കി ജില്ലാ കൺവെൻഷൻ 27ന്

Feb 25, 2025 - 12:08
 0
ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷന്റ ഇടുക്കി ജില്ലാ കൺവെൻഷൻ 27ന്
This is the title of the web page

നിരവധി പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിലാണ് AKDW & SA ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്ത് ഫീസ് പട്ടിക പുനഃക്രമീകരിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുക,മുൻകാലങ്ങളിൽ എന്ന പോലെ മാനദണ്ഡങ്ങളോ എഴുത്ത് പരിഷകളോ ഇല്ലാതെ ആർക്കും ആധാരം എഴുത്ത് മേഖലയിലേക്ക് കടന്ന് വരാം എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ നഷ്ട്ടപ്പെടുന്ന സാഹചര്യം തുടങ്ങി നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് വീണ്ടുമൊരു ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇരുപത്തി ഏഴാം തിയതി രാജകുമാരി നോർത്ത് സെന്റ് ജോൺസ് പാരിഷ് ഹാളിൽ നടക്കുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദു കലാധരൻ ഉത്‌ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ദീപു ഭാസ്‌ക്കരൻ,സ്വാഗത സംഘം ട്രഷറർ എം ബി ശിവൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സമ്മേളനത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുംമെന്നും അന്നേ ദിവസം ജില്ലയിലെ മുഴുവൻ ആധാരം എഴുത്ത് ഓഫീസുകൾക്കും അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow