ഇരട്ടിതുക നൽകാമെന്ന് പറഞ്ഞു പണം തട്ടിയെടുത്ത കേസിൽ ഒരാളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു

Feb 22, 2025 - 20:02
 0
ഇരട്ടിതുക നൽകാമെന്ന് പറഞ്ഞു പണം തട്ടിയെടുത്ത കേസിൽ ഒരാളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

ഇരട്ടിതുക നൽകാമെന്ന് പറഞ്ഞു പണം തട്ടിയെടുത്ത കേസിൽ ഒരാളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശിയും വർഷങ്ങളായി തമിഴ്നാട് ഈറോഡിന് സമീപം താമസിച്ചുവരുന്ന സിറാജുദ്ദീൻ (33)നെ ആണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. മണിയാറൻകുടി സ്വദേശിയിൽ നിന്നും പണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും തമിഴ്നാട് സ്വദേശിയുമായ മുരുകൻ, ഇയാളുടെ സഹായിയായ മറ്റൊരാൾക്കും വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത് . പരാതിക്കാരനായ മണിയാറൻകുടി സ്വദേശിയെ പരിചയപ്പെട്ട് ദിവസങ്ങൾക്ക് ശേഷം പണം കൈമാറുന്നതിനായി മുരുകനും സഹായിയും ഇടുക്കി ചെറുതോണിയിലെത്തി ലോഡ്ജിൽ താമസിച്ചു. എന്നാൽ നിശ്ചയിച്ച ദിവസം പണം ലഭിക്കാത്തതിനാൽ ഇടപാട് നടന്നില്ല. പിറ്റേന്ന് പണം തരപ്പെടുത്തുകയും, പരാതിക്കാരൻ്റെ മണിയാറൻകുടിയിലെ വീട്ടിലെത്തി മുരുകനും സഹായിയും പണം തട്ടിയെടുക്കുകയുമായിരുന്നു.

നോട്ടുകെട്ടുകളെന്ന് തോന്നിക്കുന്ന പേപ്പർ ബണ്ടിലുകൾ ഒരു പെട്ടിയിലാക്കി അടച്ച് വെച്ച ശേഷം 16 മണിക്കൂറുകൾക്ക് ശേഷം പണം ഇരട്ടിയാകും എന്ന് പറഞ്ഞു വിശ്വസിച്ചിച്ചു.ഇവർ പോയ ശേഷം സംശയം തോന്നി പെട്ടി തുറന്നപ്പോഴാണ് പണത്തിന് പകരം തനിക്ക് ലഭിച്ചത് പേപ്പർ ബണ്ടിലുകൾ ആയിരുന്നുവെന്ന് പരാതിക്കാരന് ബോദ്ധ്യമായത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ഇയാൾ ഇടുക്കി പോലീസിൽ പരാതി നൽകുകയായിരുന്നു. മുരുകനെയും സഹായിയെയും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഇപ്പോൾ പിടിയിലായ സിറാജുദ്ദീൻ ആണ്. ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് സജീവ് സബ് ഇൻസ്പെക്ടർ കെ പി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് ഈറോഡിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടി കൂടിയത്. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow