മൂന്നാറിൽ വീണ്ടും തോട്ടം മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു.
മൂന്നാറിൽ വീണ്ടും തോട്ടം മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിൽ തങ്കമുനിയാണ്ടിയുടെ കറവപ്പശുവാണ് തേയില തോട്ടത്തിലെ ഫീൽഡ് നമ്പർ ഏഴിൽ കടുവയുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം മേയാൻ പോയ പശു തിരികെയെത്താത്തതിനെ തുടർന്ന് വൈകുന്നേരം കുടുംബം സമീപപ്രദേശങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പിന്നീടാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. ഇതിനുമുൻപും മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കൾ ചത്തിട്ടും വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
വളർത്തു മൃഗങ്ങൾക്ക് നേരെയുണ്ടാകുന്ന വന്യജീവി ആക്രമണത്തിന് തടയിടാത്തത് കന്നുകാലി പരിപാലനത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന തൊഴിലാളി കുടുംബങ്ങൾക്ക് തിരിച്ചടി ആകുന്നുണ്ട്. വളർത്തുമൃഗങ്ങൾക്കെതിരെ ഉണ്ടാവുന്ന വന്യജീവി ആക്രമണം തടയാൻ വനവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ തൊഴിലാളികൾക്കിടയിൽ പ്രതിഷേധ സമരങ്ങൾ ഉടലെടുക്കാൻ ഇടയാക്കിയേക്കാം