ഇന്ത്യൻ നാഷണൽ കോൺഗ്രസ് സേനാപതി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാന്തിപ്പാറ വില്ലേജ് ഓഫിസിനു മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക ,അൻപത് ശതമാനം വർധിപ്പിച്ച ഭൂ നികുതി പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. കെ പി സി സി യുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സേനാപതി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാന്തിപ്പാറ വില്ലേജ് ഓഫിസിനു മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഡി സി സി വൈസ് പ്രസിഡന്റ് മുകേഷ് മോഹനൻ ഉത്‌ഘാടനം ചെയ്‌തു.ധർണ്ണ സമരത്തിൽ ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ,മണ്ഡലം കമ്മറ്റി ഭാരവാഹികൾ ,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.