മുനിയറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി

ക്ഷേത്രം മേൽശാന്തി ശിവഗിരിമഠം ബ്രഹ്മശ്രീ ശിവനാരായണ തീർത്ഥസ്വാമിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി വിജീഷ്ശാന്തിയുടെ സഹകാർമികത്വത്തിലും തൃക്കൊടിയേറ്റ് നടത്തി. ഫെബ്രുവരി 26ന് മഹാശിവരാത്രി ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. 27ന് ബലിതർപ്പണവും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികളായ സുഭാഷ് തോപ്പിൽ, സജി മുട്ടത്തുകുന്നേൽ,അജി ഇടശ്ശേരിതാഴത്ത് എന്നിവർ അറിയിച്ചു.
തൃക്കൊടിയേറ്റ് ദിനത്തിൽ വനിതാ സംഘത്തിൻറെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടന്നു. ഇരുപത്തിനാലാം തീയതി തിങ്കളാഴ്ച മുനിയറ ടൗണിൽ നിന്ന് ക്ഷേത്ര സന്നിധിയിലേക്ക് ബാലതാലപ്പൊലി ഘോഷയാത്ര നടക്കും. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച വൈകിട്ട് 6 30ന് താലപ്പൊലി ഘോഷയാത്രയും സിനിമാറ്റിക് ഡാൻസും ഉണ്ടായിരിക്കും. ആറാട്ട് മഹോത്സവം 26ന് നടക്കും.
രാവിലെ 11 ന് സതീഷ് കരിമല നയിക്കുന്നകരിന്തണ്ടൻ നാടൻപാട്ട്, രാത്രി എട്ടിന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, തുടർന്ന് ദൈവദശകത്തിൻറെ നൃത്താവിഷ്കാരം, അയ്യപ്പഗീതം നൃത്താവിഷ്കാരം, ശിവതാണ്ഡവം ഡാൻസ്, നൃത്തപരിപാടി എന്നിവയും നടക്കും. രാത്രി 10 മുതൽ കുടുംബയൂണിറ്റുകളിലെ കുട്ടികളുടെ കലാപരിപാടികളും ശ്രീജിത്ത് പേരാമ്പ്രനയിക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.27ന് രാവിലെ 6 മുതൽ ശിവരാത്രി ബലിയും നടക്കും.