കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആരോഗ്യം ആനന്ദം എന്ന പേരിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള അർബുദ പരിശോധന പരിപാടി സംഘടിപ്പിച്ചു

ആരോഗ്യം ആനന്ദം എന്ന പേരിലാണ് സ്ത്രീകൾക്ക് വേണ്ടി പ്രത്യേക അർബുദ പരിശോധന പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധന പരിപാടിയിൽ ഐ.സി.ഡി.എസ് അംഗങ്ങളും, ആശ വർക്കർമാരും, പങ്കെടുത്തു. അർബുദരോഗം ആരംഭത്തിലെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും പരിശോധനയ്ക്ക് വിധേയരാക്കി രോഗമുണ്ടെങ്കിൽ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് മെഗാ ക്യാമ്പയിനായി പരിപാടി നടത്തുവാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത് എന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.
സ്ത്രീകളിൽ ഇന്ന് കണ്ടുവരുന്ന ബ്രസ്റ്റ് കാൻസർ, സർവ്വയ്ക്കൾ കാൻസർ ,എന്നിവ നിർണയിക്കുന്നതിനുള്ള പരിപാടിയാണ് നടന്നുവരുന്നത്. ഇതിനുവേണ്ടി മാമോഗ്രാം പ്ലാസ്മയിൽ ടെസ്റ്റ് തുടങ്ങിയ പരിശോധനകളാണ് നിലവിൽ നടക്കുന്നത്. കട്ടപ്പന നഗരസഭയിലെ 30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും പരിശോധനയ്ക്ക് വിധേയരാക്കി രോഗ നിർണയം നടത്തുവാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.