ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേരെ കാണാതായതായി സംശയം; തിരച്ചിൽ തുടരുന്നു

ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേരെ കാണാതായതായി സംശയം.രാജകുമാരി സ്വദേശികളായ ജെയ്സൻ, ബിജു എന്നിവരെയാണ് കാണാതായത്. ഡാമിന്റെ പരിസരത്ത് നിന്നും വാഹനവും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കുമായി തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് ജെയ്‌സനേയും ബിജുവിനെയും കാണാതായത്.
ഇവർ മറ്റ് രണ്ട് സുഹൃത്തുക്കൾക്ക ഒപ്പം ആനയിറങ്കൽ ഡാമിന്റെ പരിസരത്ത് എത്തി. പിന്നീട് ഇവരെ വാഹനത്തിൽ പൂപ്പാറയിൽ എത്തിച്ച് ഇറക്കി വിട്ടു. പിന്നീട് ഇവർ വീണ്ടും ആനയിറങ്കളിലേക്ക് പോവുകയായിരുന്നു. രാവിലെ തേയില നുള്ളാൻ വന്ന തൊഴിലാളികൾ ആണ് ഡാമിന്റെ സമീപത്ത് വാഹനവും മൊബൈലും ചെരുപ്പും കണ്ടത്.നിലവിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.