ഉപ്പുതറ വളകോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എസ്. എം. വൈ. എം ,പി.ഡി.എസ്സ് രാജഗിരി യൂണിറ്റിൻ്റെയും സെന്റ് : ജോൺസ് ഹോസ്പിറ്റൽ കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഉപ്പുതറ വളകോട് സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് എസ്. എം വൈ എം ഡയറക്ടർ ഫാ. ജോഷി വാണിയപ്പുരയ്ക്കൽ ഉത്ഘാടനം ചെയ്തു. ആൽബിൻ പൂത്തൂർ എസ് എം വൈ എം രാജഗിരി യൂണിറ്റ് പ്രസിഡന്റ് അബിൻ ആലമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. പി. ഡി.എസ് ഭാരവാഹികളായ ജെയിംസ് കരിമാങ്കുളം, തോമസ് പുനിലിക്കും കാലായിൽ , റെജീന മണ്ണാറാത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പ്രദേശവാസികളായ ഒട്ടേറെ പേർ പങ്കെടുത്തു.
What's Your Reaction?






