വനമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി

വിവിധ പരിപാടികൾക്കായി കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി ജില്ലയിൽ എത്തിച്ചേർന്ന വനമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പലിനെയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സന്തോഷിനെയും, ലിന്റോയെയും റിമാന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു .തുടർന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം കട്ടപ്പന കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ കെ. വി സെൽവം മുഖ്യപ്രഭാഷണം നടത്തുകയും ksu സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, യൂത്ത് കോൺഗ്രസ്മുൻ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് രാജു , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി A. M സന്തോഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ അലൻ എസ് പുലികുന്നേൽ, നിതിൻ ജോയ്, അലൻ സി, യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ്, റോബിൻ, അഭിലാഷ് വാലുമ്മേൽ ,അനൽ മോൻ തുടങ്ങിയവർ നേതൃത്വം നൽകി.