കട്ടപ്പനയിൽ പി എസ് സിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തിനായി 7.50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 21-ാം തീയതി തുടക്കം കുറിക്കും

കട്ടപ്പനയിൽ പി എസ് സിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തിനായി 7.50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 21-ാം തീയതി തുടക്കം കുറിക്കും .വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടെ വിപുലമായ ക്രമീകരണങ്ങളാണ് നമുക്ക് നടത്താൻ കഴയുക.ഇടുക്കിയിലെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷകൾ ഇനി കട്ടപ്പനയിൽ തന്നെ സജ്ജമാക്കാൻ കഴിയുന്നതിലൂടെ മികച്ച മുന്നേറ്റമാണ് ജില്ലയ്ക്ക് നടത്താൻ കഴിയുക .
4 നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഇന്റർവ്യൂ ഹാൾ,റിക്രൂട്ട്മെന്റ് വിങ്,സർവീസ് വെരിഫിക്കേഷൻ വിങ്,പരീക്ഷ വിഭാഗം എന്നിവയ്ക്കും സുഗമമായി പ്രവർത്തിക്കാൻ കഴിയും.ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് നമ്മുക്ക് ഒരുമിച്ച് കൈകോർക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.