ചൂരൽമലക്ക് സഹായഹസ്തം നൽകി പീരുമേട് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ

നൂറുകണക്കിന് മനുഷ്യരുടെ ജീവനും ജീവിതോപാധിയും കവർന്ന മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ജീവിതമാർഗ്ഗം നഷ്ടമായി ഇരുളടഞ്ഞവരുടെ ഭാവിയിലേക്ക് പ്രതീക്ഷകളുടെ കരങ്ങൾ നീട്ടി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഇടുക്കി പീരുമേട് താലൂക്ക് കമ്മിറ്റി.പീരുമേട് താലൂക്കിലെ പത്തൊൻപത് മഹല്ലുകളിൽ നിന്ന് ഫെഡറേഷൻ സമാഹരിച്ച തുക ദുരന്തമേഖലയിലെ പത്ത് കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗമാകും.
ഇന്നലെ ചൂരൽമലയിൽ നടന്ന ചടങ്ങിൽ,സ്വയം തൊഴിൽ കണ്ടെത്തുന്നതിനും നഷ്ടമായ തൊഴിലിടം വീണ്ടെടുക്കുന്നതിനുമായി പത്ത് കുടുംബങ്ങൾക്കും സംരംഭങ്ങൾക്കുമായി ഫെഡറേഷൻ താലൂക്ക് കമ്മിറ്റി സംരംഭകത്വ ധനസഹായം വിതരണം ചെയ്തു. സ്ത്രീകളുടെ സംരംഭക കൂട്ടായ്മയായ ബെയ്‌ലി പ്രോഡക്റ്റ് പ്രതിനിധി റസിയക്ക് തുക കൈമാറി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു പൊഴുമാടി, പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ, ജമാഅത്ത് ഫെഡറേഷൻ പീരുമേട് താലൂക്ക് പ്രസിഡന്റ് ജാഫർ അബ്ദുൽ വഹാബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീർ താന്നിമൂട്ടിൽ, ടി എച് അബ്ദുൽ സമദ്, ഹൈദ്രോസ് മീരാൻ, പീരുമേട് താലൂക്ക് സെക്രട്ടറി അബ്ദുൽ ലത്തീഫ്, ജം ഇയ്യത്തുൽ ഉലമ പീരുമേട് താലൂക്ക് പ്രസിഡന്റ് അബ്ദുൽ സലാം നജ്മി, ലജ്‌നത്തുൽ മു അല്ലിമീൻ പെരിയാർ മേഖല പ്രസിഡന്റ് മുജീബ് റഹ്മാൻ ഫലാഹി,
വണ്ടിപ്പെരിയാർ നൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് ഖാജ മൈതീൻ, സെക്രട്ടറി വി എം നൗഷാദ് വാരിക്കാട്ട്, മദ്രസ മാനേജർ കെ പി അബ്ദുൽ റഹിം, ജമാ അത്ത് ഫെഡറേഷൻ താലൂക്ക് വൈസ് പ്രസിഡന്റ് അലിയാർ, ലത്തീഫ് അബൂബക്കർ, കുമളി ഷംസുൽ ഇസ്‌ലാം ജമാ അത്ത് വൈസ് പ്രസിഡന്റ് ടി എം അബൂബക്കർ, ജനറൽ സെക്രട്ടറി മുഹമ്മദ് സലിം, സെക്രട്ടറി അബ്ദുൽ അനസ്, ടി ഹംസ, കെ സെയ്‌തലവി, കെ മൻസൂർ, മമ്മൂട്ടി അഞ്ചുകുന്ന്, ഗഫൂർ വെണ്ണിയോട്, നയീം തുടങ്ങിയവർ പങ്കെടുത്തു.