വയോമിത്രം കട്ടപ്പന വെട്ടിക്കുഴക്കവല യൂണിറ്റിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു
വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാതെ ഒരുപിടി നല്ല ഓർമകളുമായി അവർ ഉല്ലാസ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. കട്ടപ്പന വെട്ടിക്കുഴക്കവലയിലേ വയോജനങ്ങൾക്കായി വാർഡ് കൗൺസിലർ രാജൻ കാലിച്ചിറ ഒരുക്കിയ വിനോദയാത്ര രാവിലെ അഞ്ച് മണിയോടെ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.ജെ. ബെന്നി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സംഘത്തിലുണ്ടായിരുന്ന വർ ആലപ്പുഴയുടെ പ്രകൃതി ഭംഗി ആസ്വദിച്ച് തിരിച്ചെത്തിയതാകട്ടേ യൗവനത്തിന്റെ പ്രസരിപ്പും പുതിയ സ്വപ്നങ്ങളുമായാണ്. അഞ്ച് മണിക്കൂർ ബോട്ട് സവാരിക്ക് ശേഷം ആലപ്പുഴ ബീച്ചിലും ചെന്നശേഷമാണ് മടങ്ങിയത്.ആലപ്പുഴയിലേക്കുള്ള വിനോദയാത്ര ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഗാനമേള, മറ്റു കലാപരിപാടികൾ, ആരോഗ്യപരിശോധന എന്നിവയെല്ലാം തയ്യാറാക്കിയാണ് നടത്തിയതും.
എഴുപത്തി എട്ടുകാരനായ ചെല്ലംതറ ജോസഫ് ഉൾപ്പെടെ യാത്രയിൽ 40 പേരാണ് പങ്കെടുത്തത്.കട്ടപ്പന നഗരസഭാ കൗൺസിലർ രാജൻ കാലിച്ചിറ, വയോമിത്രം കോഡിനേറ്റർ ഷിന്റോ ജോസഫ്, കെ.എ.മാത്യു, ലിസി ജോണി, പാപ്പച്ചൻ എന്നിവരാണ് ഉല്ലാസ യാത്രക്ക് നേതൃത്വം നൽകിയത്.