കട്ടപ്പന വലിയകണ്ടം മേഖലകളിലെ വീടുകളിൽ നിന്നും അനുവാദമില്ലാതെ പാഴ് വസ്തുക്കൾ ശേഖരിച്ച തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി

Jan 27, 2025 - 19:11
 0
കട്ടപ്പന വലിയകണ്ടം മേഖലകളിലെ വീടുകളിൽ നിന്നും അനുവാദമില്ലാതെ  പാഴ് വസ്തുക്കൾ ശേഖരിച്ച തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി
This is the title of the web page

 കട്ടപ്പന വലിയകണ്ടം സുവർണ്ണഗിരി മേഖലകളിലാണ് പാഴ് വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിൽ എത്തിയ തമിഴ്നാട് സ്വദേശികൾ ആശങ്ക പരത്തിയത്. ആളുകൾ ഇല്ലാത്തതും പ്രായമുള്ളവർ താമസിക്കുന്നതുമായി വീടുകൾ കേന്ദ്രീകരിച്ചാണ് ഇവർ വസ്തുക്കൾ ശേഖരിച്ചത്. വീട്ടുകാരുടെ അനുമതിയോ മറ്റോ ഇല്ലാതെ രഹസ്യമായി നിരവധി വസ്തുക്കളാണ് വീടുകളിൽ നിന്നും കൈക്കലാക്കിയത്. പതിവില്ലാതെ വീടിന്റെ പിൻഭാഗങ്ങളിൽ നിന്നും ശബ്ദം കേട്ടതോടെ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം വസ്തുക്കൾ കൈവശപ്പെടുത്തിയതായി നാട്ടുകാർ തിരിച്ചറിഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തമിഴ്നാട് കമ്പം സ്വദേശികളായ നാലു പേരാണ് സംഘത്തിലുള്ളത്. നിരവധി വീടുകളിൽ നിന്നാണ് ഇവർ സാധനങ്ങൾ ശേഖരിച്ചത് . ഇവ ചാക്ക് കെട്ടുകളിലായി കൊണ്ടുപോകുന്നതിനിടയാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് കടപ്പന പോലീസിൽ വിവരം അറിയിച്ചു. ഇത്തരത്തിൽ അന്യസംസ്ഥാനത്തുനിന്നും പാഴ് വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിൽ വീടുകൾ തോറും എത്തുന്നവർ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇത്തരക്കാർക്ക് എതിരെ താക്കീത് നൽകി പറഞ്ഞയക്കുന്നതല്ലാതെ ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല. ഇത് ഇത്തരത്തിലുള്ള ആളുകൾ എത്തുന്നത് ആവർത്തിക്കുന്നതിന് കാരണമാകുന്നും വെന്നും പ്രദേശവാസികൾ പറയുന്നു. ഏതാനും ദിവസങ്ങൾക് മുൻപാണ് സേഫ്റ്റി പിൻ വില്പന എന്നപേരിൽ കുട്ടികളുമായി എത്തിയ നാടോടികള ജില്ലയിൽ നിന്നും തുരത്തി അധികൃതർ നടപടി സ്വീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏതാനും ദിവസങ്ങൾക്കകമാണ് ഇപ്പോൾ പാഴ്വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിലെത്തി അനുവാദമില്ലാതെ വീട്ടിലെ വസ്തുക്കൾ കടത്താൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടിയത്. പോലീസിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാക്കുകയും, നിരീക്ഷണം ഏർപ്പെടുത്തുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow