റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023 - 24 വർഷത്തെ ഡ്രീം പ്രൊജക്ട് ഉത്ഘാടനം നടന്നു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023 - 24 വർഷത്തെ ഡ്രീം പ്രൊജക്ട് ആയ care ന്റെ ഭാഗമായി നടത്തുന്ന ' Pure Living ' - Feminine Hygiene Awareness Programme ന്റെ ഔദ്യോഗിക ഉദ്ഘാടനം പുളിയന്മല കാർമൽ പബ്ലിക് സ്കൂളിൽ നടന്നു. AG റൊട്ടേറിയൻ ജോസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ വിജി ജോസഫ് , ട്രഷറർ റൊട്ടേറിയൻ സുധീപ് കെ കെ , പാസ്റ്റ് ട്രഷറർ റൊട്ടേറിയൻ ജയ്മോൻ മാത്യു, പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി, റൊട്ടേറിയൻ ജോസുകുട്ടി, റൊട്ടേറിയൻ ഡിറ്റോ എന്നിവർ സംസാരിച്ചു.
റോട്ടറി ഹെറിറ്റേജ് വുമൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.നന്ദന അഖിൽ , റോട്ടറി ഹെറിട്ടേജ് വുമൺസ് ക്ലബ് വൈസ് പ്രസിഡന്റ് അനറ്റ് ജിതിൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ബെർണി ,ഹെറിറ്റേജ് ക്ലബ് പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും തുടർ പ്രവർത്തനങ്ങളിൽ അസോസിയേറ്റ് ചെയ്യാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.