വണ്ടിപ്പെരിയാർ തോട്ടം മേഖലയ്ക്ക് അഭിമാനമായി രോഹിത്തും സജ്ഞയ് റാമും
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇടുക്കി ജില്ലയ്ക്കൊപ്പം തോട്ടം മേഖലയായ വണ്ടിപെരിയാറിന്റെയും യശസ് ഉയർത്തിയിരിക്കുകയാണ് വണ്ടിപ്പെരിയാർ ഗവ:ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായ രോഹിത്തും സജ്ഞയ് റാമും .തമിഴ് വിഭാഗത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിന് മാത്രം പങ്കെടുക്കുവാൻ പാടുള്ളു എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു വണ്ടിപ്പെരിയാർ ഗവ: ഹയർസെക്കന്ററിസ്ക്കൂൾ 8 ആം ക്ലാസ് വിദ്യാർഥിയായ രോഹിത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസരം ലഭിച്ചത്.
കലോത്സവത്തിൽ അവസരം ലഭിച്ചതോടെ തന്റെ നാടിന്റെ യശസ്സ് ഉയർത്തി തമിഴ് പ്രസംഗ മത്സരത്തിൽ A ഗ്രേഡ് നേടിയിരിക്കുകയാണ് രോഹിത്. കഴിഞ്ഞ സ്ക്കൂൾ റവന്യൂ ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചതിലൂടെ സംസ്ഥാനതല മത്സരത്തിലും വിജയം കൈവരിക്കുവാനായതിൽ അഭിമാനിക്കുന്നതായും രോഹിത് പറഞ്ഞു.
ഇതോടൊപ്പം തന്നെ നാടോടി നൃത്തത്തിൽ തോട്ടം മേഖലയുയുടെയ യശസ്സ് സംസ്ഥാനതലത്തിലും ഉയർത്തിയിരിക്കുകയാണ് നൃത്ത രംഗത്തെ വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ അപൂർവ്വ സാന്നിധ്യമായ സജ്ഞയ് റാം. തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച തനിക്ക് ലഭിച്ച ഈ പുരസ്ക്കാരം തന്റെ മാതാപിതാക്ക ക്കും തനിക്ക് പ്രോത്സാഹനം നൽകിയ അധ്യാപകർക്കും സമർപ്പിക്കുന്നതായി സജ്ഞയ് പറഞ്ഞു .പിന്നോക്ക മേഖലയായ വണ്ടി പ്പെരിയാർ തോട്ടം മേഖലയുടെ അഭിമാനമായി മാറിയ രോഹിത്തിനും സജ്ഞയ്ക്കും സ്കൂൾ അധ്യാപകരുടെയും നാട്ടുകാരുടെയും ആശംസകൾ അറിയിച്ചു.






