കാർഷിക മേഖലക്കൊപ്പം സംരംഭക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

കാർഷിക മേഖലക്കൊപ്പം സംരംഭക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.സംരംഭക മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകേണ്ടതെന്നും മന്ത്രി പറഞ്ഞു.സംരംഭക സഭ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്നത്തെ സാഹചര്യങ്ങൾ എടുത്തു പരിശോധിച്ചാൽ സംരംഭക മേഖലക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2022 -23 സംരംഭക വർഷമാണ് കേരളസർക്കാർ വ്യാവസായിക വാണിജ്യ വകുപ്പ് ആചരിച്ചത്. വിജയകരമായ നടത്തിപ്പിനുശേഷം തുടർ സാമ്പത്തിക വർഷങ്ങളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. ഇപ്രകാരം കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250 പരം സംരംഭങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുവാൻ വേണ്ടി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും അതിനുമുമ്പ് മുതൽ പ്രവർത്തിച്ചുവരുന്ന സംരംഭങ്ങളുടെയും വിവിധ വകുപ്പ്പ്രതിനിധികളുടെയും കൂട്ടായ്മയാണ് സംരംഭസഭ എന്ന പേരിൽ നടത്തിയത്.
ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായിരുന്നു ചടങ്ങിൽ വച്ച് മികച്ച സംരംഭകരെ ആദരിച്ചു.കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി കൗൺസിലർമാരായ തങ്കച്ചൻ പുരയിടം,സുധർമ മോഹനൻ, ഷിജി തങ്കച്ചൻ, ലീലാമ്മ ബേബി,കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ, ജില്ല വ്യാവസായിക കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥർ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.