കട്ടപ്പന നഗരസഭ ,സ്വകാര്യ ഏജൻസികൾക്കു മാലിന്യ സംസ്കരണത്തിന് ഉള്ള അനുമതി കൊടുത്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പി എഫ് എ നഗരസഭ ചെയർപേഴ്സൺ ബീന ടോമിക്ക് നിവേദനം നൽകി

മിച്ചഭക്ഷണകുറവ് മൂലം ഭൂരിഭാഗം പന്നി കൃഷി നടത്തുന്ന മിക്ക കർഷകരും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഹോട്ടൽ, സ്‌കൂളുകൾ ആരാധനാലയങ്ങൾ ഓഡിറ്റോറിയങ്ങൾ പഴം പച്ചക്കറി മാർക്കറ്റുകൾ തുടങ്ങിയവയിൽ ബാക്കി വരുന്ന മിച്ചഭക്ഷണം ശേഖരിച്ചാണ് ഇവർ ഫാമിൽ പന്നികൾക്ക് തീറ്റ നൽകി വരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫാമിലേക്ക് ആവശ്യമായ തീറ്റ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. പകർച്ചവ്യാധികൾ മൂലവും അശാസ്ത്രീയമായ ലൈസൻസിംഗ് മൂലവും കേരളത്തിലെ ജനസാന്ദ്രതയുമെല്ലാം ഈ തൊഴിലിനെ ബാധിക്കുന്നു.
അതിനിടെ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന തീറ്റ കൂടി നഷ്ടപ്പെട്ടാൽ കൂടുതൽ പ്രതിസന്ധിയിൽ ആകും.കട്ടപ്പന നഗരസഭ അമല ഇക്കോ ക്ലിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു മാലിന്യ സംസ്‌കരണത്തിനു അനുമതി കൊടുത്തിരിക്കുകയാണ്.ഹോട്ടലിൽ നിന്ന് മിച്ച ഭക്ഷണം എടുത്ത് പന്നി കൃഷി നടത്തി ജീവിക്കുന്ന പന്നി കൃഷിക്കാരുടെ ഉപജീവന മാർഗം അടയുകയാണ് നഗരസഭയുടെ ഈ തീരുമാനമെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
തങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന മിച്ചഭക്ഷണം തട്ടാൻ ഉള്ള സ്വകാര്യ ഏജൻസികളുടെ നീക്കത്തിനു എതിരെ അസോസിയേഷൻ മുഖ്യമന്ത്രിക്ക് മുൻപ് പരാതി നൽകിയിരുന്നു. അതിൽ പ്രകാരം പന്നി കൃഷിക്കാരുടെ തീറ്റ ഉറപ്പാക്കണം എന്ന് നിർദേശവും ലഭിച്ചിരുന്നു. എന്നാൽ അതിനു വിപരീതമായ നടപടിയാണ് കട്ടപ്പന നഗരസഭയിൽ നിന്നും ഉണ്ടാകുന്നത് . ഈ സാഹചര്യത്തിലാണ് പന്നി കൃഷിക്കാർ എടുത്ത് കൊണ്ടിരിക്കുന്ന തീറ്റ തങ്ങൾക്ക് തന്നെ കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നിവേദനം നൽകിയത് .