ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം 29-മത് വാർഷിക പൊതുയോഗം ചെറുതോണിയിൽ നടന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് IPS ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ 29-മത് വാർഷിക പൊതുയോഗം ചെറുതോണിയിൽ നടന്നു.ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് IPS ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ പ്രവർത്തന മേഘലയിലുൾപ്പെടെ പോലീസ് സഹകരണ സംഘത്തിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .യോഗത്തിൽ വിശിഷ്ട സേവനത്തിന് രാഷ്പ്രതിയുടെ പോലീസ് മെഡൽ നേടിയവരെയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളെയും DGPയുടെ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കിയവരെയും ആദരിച്ചു.കലാകായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവു തെളിയിച്ച അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു. അകാലത്തിൽ വിട്ടു പിരിഞ്ഞ തൊടുപുഴ വനിത ഹെൽപ്പ് ലൈൻ എ എസ് ഐ സുനീറ റ്റി.എസ് ന്റെ കുടുംബ സഹായനിധി വിതരണവും ഇടുക്കി മെഡിക്കൽ കോളേജിനുള്ളു വീൽ ചെയർ വിതരണവും നടന്നു. കൂടാതെ മാഗി -എയ്ഞ്ചൽ എന്നീ പോലീസ് നായ്ക്കളെ മെഡൽ നൽകിയും ഹാന്റ് ലോഴ്സിന് ഉപഹാരം നൽകിയും ആദരിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് സനൽകുമാർ എച്ച് അദ്ധ്യക്ഷത വഹിച്ചു.കട്ടപ്പന ASP രാജേഷ് കുമാർ IPS മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി DYSP വിൽസൺ മാത്യൂ , സജീവ് ചെറിയാൻ, കെ.എസ് ഔസേഫ് ,അജിത് കുമാർ എം, അനീഷ് കുമാർ എച്ച്, മനോജ് കുമാർ ഇ . ജി, ബൈജു ആർ ,അഖിൽ വിജയൻ , ആർഷ ജോസ് തുടങ്ങിയവർ സംസാരിച്ചു.