കോളജ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെ  വീട്ടുവളപ്പില്‍ ഗേറ്റ് പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു

Jul 6, 2023 - 21:25
 0
കോളജ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെ  വീട്ടുവളപ്പില്‍ ഗേറ്റ് പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു
This is the title of the web page

കോളജ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെ  വീട്ടുവളപ്പില്‍ ഗേറ്റ് പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴ മൈലക്കൊമ്പ് പൈങ്കുളം ഡിങ്കര്‍ പോള്‍ (47) ആണ് അറസ്റ്റിലായത്. നാകപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചു പോയതാണ്.  അമ്മ പൈങ്കുളം ഭാഗത്ത് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിയാണ് ഇവര്‍ കഴിയുന്നത്. പൈങ്കുളം സ്‌കൂളിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് ഇവര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നത്. ഇതിനു സമീപമാണ് പ്രതിയുടെ വീട്.
 സംഭവ ദിവസം ഡ്രൈവിംഗ് ടെസ്റ്റിനുള്ള വാഹനങ്ങള്‍ ക്രമീകരിക്കാന്‍ പെണ്‍കുട്ടി സ്‌കൂട്ടറില്‍ ഇവിടെയെത്തിയിരുന്നു. ഉടന്‍ തന്നെ മദ്യപിച്ചെത്തിയ പ്രതി സ്‌കൂട്ടര്‍ വച്ചതിനെ ചൊല്ലി പെണ്‍കുട്ടിയോട് തട്ടിക്കയറുകയും സ്‌കൂട്ടര്‍ ചവിട്ടി മറിച്ചിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അസഭ്യം പറയുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതോടെ വാഹനം എടുത്ത് പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി ബലമായി പിടിച്ചു വലിച്ച്  ഇയാളുടെ വീടിന്റെ ഗേറ്റിനുള്ളിലാക്കി പൂട്ടുകയായിരുന്നു. അരമണിക്കൂറോളം പ്രതി ഇവരെ പിടിച്ചു നിര്‍ത്തി.
 ഇതിനിടെ പെണ്‍കുട്ടി ഫോണില്‍ അമ്മയെ വിളിച്ചു വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതി പെണ്‍കുട്ടിയെ വിടാന്‍ തയാറായില്ല. ഇതിനിടെ ഇയാളുടെ അതിക്രമം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇത് ഫോണില്‍ നിന്നും ഡിലേറ്റ് ചെയ്യിച്ചു. മകളെ ഉപദ്രവിക്കുന്നതറിഞ്ഞ അമ്മ  സ്ഥലത്തെത്തി അപേക്ഷിച്ചിട്ടും ഇയാള്‍ വിടാന്‍ തയാറാകാതിരുന്നതോടെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തൊടുപുഴ ഡിവൈഎസ്പി സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഗഫൂര്‍, ഇസ്മയില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി  പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടി ആരംഭിച്ചതായി ഡിവൈഎസ്പി എം.ആര്‍.മധുബാബു പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന ഡിങ്കര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. 25നു തിരികെ മടങ്ങാനിരിക്കുകയായിരുന്നു. പ്രതിയെ  കോടതിയില്‍ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow